
ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്ന വിപണിയിൽ 10 ലക്ഷത്തോളം വിലവരുന്ന 97ഗ്രാം എംഡിഎംഎ വർക്കല ഇടവ ഗ്രാമപഞ്ചായത്തിന്റെ മുന്നിൽ വച്ച് ഡാൻസഫ് ടീ മും അയിരൂർ പോലീസും ചേർന്ന് പിടിച്ചെടുത്തു. സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ ആയി. മടവൂർ സ്വദേശി കുന്നിൽ വീട്ടിൽ റിയാദ് (28 ) , നാവായിക്കുളം സ്വദേശി അർഷാദ്(26 ), പൂന്തുറ സ്വദേശി മുഹമ്മദ് ഹനീഫ (38 ),പെരുമാതുറ സ്വദേശി ഷാഹിൻ (25 ), എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മൂന്നാം പ്രതിയായ മുഹമ്മദ് ഹനീഫ 2008ലെ സത്താർ കൊലക്കേസിലും നിരവധി കൊലപാതകശ്രമം കേസുകൾ ഉൾപ്പെടെ 12 ഓളം കേസുകളിലും പ്രതിയാണ് .

ആന്ധ്രയിൽ വച്ചു ഇവർ സഞ്ചരിച്ചിരുന്ന വാഹനം കേടാവുകയും തുടർന്ന് നന്നാക്കാൻ വർക്ഷോപ്പിൽ ഏൽപ്പിച്ച ശേഷം ബാംഗ്ലൂർ എത്തുകയും അവിടെ നിന്നും ബസ് മാർഗ്ഗം കൊല്ലത്ത് എത്തുകയും ആയിരുന്നു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതിനാൽ ഇവർ തീരദേശ പാതയിലൂടെ സ്വകാര്യ ബസ്സിൽ കല്ലമ്പലം ലക്ഷ്യമാക്കി സഞ്ചരിക്കുകയായിരുന്നു. ദിവസങ്ങളോളമുള്ള നിരീക്ഷണത്തിൽ പ്രതികളെ പിന്തുടർന്ന് എത്തിയ ഡാൻസാഫ് ടീം വർക്കല എത്തുന്നതിന് മുന്നേ ഇടവയിൽ വച്ച് അയിരൂർ പോലീസിന്റെ സഹായത്തോടെ യുവാക്കളെ ബസ്സിൽ നിന്നും പിടികൂടുകയായിരുന്നു. നാർകോടിക് സെൽ ഡി വൈ എസ് പി രാസിതിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ ഫിറോസ്ഖാൻ , ബിജു ഹക്ക് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത MDMA വിപണിയിൽ പത്തുലക്ഷം രൂപ വിലമതിക്കുന്നതാണെന്നും പ്രതികൾ അത് 50 ലക്ഷം രൂപയോളം വിൽപ്പനയാണ് ലക്ഷ്യമിട്ടിരുന്നത്. പ്രതികൾക്കെതിരെ അയിരൂർ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 711/2022 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ് . അടുത്തകാലത്തായി നടന്നതിൽ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ആണ് പോലീസ് നടത്തിയത്.ഗതാഗത നിയന്ത്രണവുംആന്ധ്രയിൽ വച്ചു ഇവർ സഞ്ചരിച്ചിരുന്ന വാഹനം കേടാവുകയും തുടർന്ന് നന്നാക്കാൻ വർക്ഷോപ്പിൽ ഏൽപ്പിച്ച ശേഷം ബാംഗ്ലൂർ എത്തുകയും അവിടെ നിന്നും ബസ് മാർഗ്ഗം കൊല്ലത്ത് എത്തുകയും ആയിരുന്നു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതിനാൽ ഇവർ തീരദേശ പാതയിലൂടെ സ്വകാര്യ ബസ്സിൽ കല്ലമ്പലം ലക്ഷ്യമാക്കി സഞ്ചരിക്കുകയായിരുന്നു. ദിവസങ്ങളോളമുള്ള നിരീക്ഷണത്തിൽ പ്രതികളെ പിന്തുടർന്ന് എത്തിയ ഡാൻസാഫ് ടീം വർക്കല എത്തുന്നതിന് മുന്നേ ഇടവയിൽ വച്ച് അയിരൂർ പോലീസിന്റെ സഹായത്തോടെ യുവാക്കളെ പിടികൂടുകയായിരുന്നു. നാർകോടിക് സെൽ ഡി വൈ എസ് പി രാസിതിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ ഫിറോസ്ഖാൻ , ബിജു ഹക്ക് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത MDMA വിപണിയിൽ പത്തുലക്ഷം രൂപ വിലമതിക്കുന്നതാണെന്നും പ്രതികൾ അത് 50 ലക്ഷം രൂപയോളം വിൽപ്പനയാണ് ലക്ഷ്യമിട്ടിരുന്നത്. പ്രതികൾക്കെതിരെ അയിരൂർ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 711/2022 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ് . അടുത്തകാലത്തായി നടന്നതിൽ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ആണ് പോലീസ് നടത്തിയത്.