Breaking News

വര്‍ക്കലയില്‍ ബാര്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

വര്‍ക്കല: വര്‍ക്കലയില്‍ ബാര്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ തപസ് സര്‍ക്കാരി(29)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായുള്ള പ്രത്യേക മുറിയില്‍ ഇയാളെ ഇന്ന് രാവിലെ അനക്കമില്ലാത്ത നിലയില്‍ മറ്റ് ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ഇയാള്‍ മരണപ്പെട്ടിരുന്നു എന്നും പോലീസ് അറിയിച്ചു. ഇയാള്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്ന് മാസം മാത്രമേ ആകുന്നുള്ളൂ. ബാര്‍ ഹോട്ടല്‍ മാനേജരുടെ മൊഴിയില്‍ വര്‍ക്കല പോലീസ് കേസെടുത്തു. വൈകുന്നേരം 3 മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക്കൊണ്ടുപോയി.

Related posts

Leave a Reply

Your email address will not be published. Required fields are marked *