Breaking News

ജാമ്യ ഉത്തരവ് ലംഘനം: ഭായ് രതീഷ് എന്ന് വിളിക്കുന്ന രതീഷിനെ ആറ്റിങ്ങൽ പോലീസ് ജയിലിലടച്ചു.

ആറ്റിങ്ങൽ : ജാമ്യ ഉത്തരവ് ലംഘനം നടത്തിയ ആറ്റിങ്ങൽ ഇടയ്ക്കയോട് മങ്കാട്ട്മൂല സ്വദേശിയായ രതീഷ് ഭവനിൽ രതീഷ് (36) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം, മംഗലാപുരം, ആറ്റിങ്ങൽ പോത്തൻകോട് എന്നീ പോലീസ് സ്റ്റേഷനുകളിലെ കൊലപാതകം, കൊലപാതക ശ്രമം, തുടങ്ങി നിരവധി കേസുകളിലെ പ്രതിയും ആറ്റിങ്ങൽ ഇടയ്ക്കയോട് മങ്കാട്ട്മൂല സ്വദേശിയായ രതീഷ് ഭവനിൽ രതീഷ് (36) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നിന്നും 15-04-2024 തീയതി നല്ല നടപ്പിന് മൂന്നു വർഷക്കാലത്തേക്ക് 110 CrPC/129 ബി.എൻ.എസ്.എസ് പ്രകാരം ജാമ്യം നേടിയ ശേഷം വീണ്ടും പ്രതി ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ക്രൈം 887/2025 പ്രകാരമുള്ള നര ഹത്യശ്രമം നടത്തിയുള്ള കുറ്റ കൃത്യത്തിൽ ഉൾപ്പെട്ടു.

കോടതിയുടെ ജാമ്യ ഉത്തരവ് ലംഘനം നടത്തിയതിനാൽ പ്രതിക്ക് കോടതി അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കിയതിന്റെ അടിസ്ഥാന ത്തിൽ ജില്ലാ പോലീസ് മേധാവി സുദർശൻ ഐ.പി.എസ് ൻ്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിൻ്റെ മേൽനോട്ടത്തിൽ, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഓ അജയൻ ജെ. യുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടു വർഷത്തേക്ക് റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *