

ചിറയിന്‍കീഴ്: അഴൂര്‍ സി.വൈ.സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആന്‍ഡ് റീഡിംഗ് റൂമിന്റെ വാര്‍ഷിക-ഓണാഘോഷങ്ങള്‍ സമാപിച്ചു. ആഘോഷങ്ങളുടെ സമാപന സമ്മേളനം മുന്‍ ഡെപ്യൂട്ടി സ്പീക്കറും ചിറയിന്‍കീഴ് എം.എല്‍.എയുമായ വി.ശശി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് റ്റി.ജി.സുമേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഭാഷ്, ബാബു, നൊവനിഷ് ലാല്‍, ബിമീഷ്, കൃഷ്ണകുമാര്‍, ഷെറിന്‍, സജീവ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ അഡ്വ.എസ്.വി അനിലാല്‍, സജിത്ത് മുട്ടപ്പലം, സീരിയല്‍ ആര്‍ട്ടിസ്റ്റ് ജിതിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഴൂര്‍ സ്‌കൂളില്‍നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വി.ശശി മൊമെന്റോയും പൊന്നാടയും നല്‍കി ആദരിച്ചു.








