Breaking News

അവനവന്‍ചേരി ഗവ. ഹൈസ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണം നാളെ

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ അവനവന്‍ചേരി ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണം നാളെ ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. അവനവന്‍ചേരി ഗവ. ഹൈസ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. ജനപ്രതിനിധികളെയും, പൊതുജനങ്ങളെയും, പൂര്‍വ്വ അധ്യാപകരെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും അഭ്യൂദയകാംഷികളായ മുഴുവന്‍ പേരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ സ്വാഗതസംഘം രൂപീകരിക്കാനുമാണ് അധികൃതരുടെ തീരുമാനം. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുകയും നിരവധി പ്രതികളെ സമൂഹത്തിന് സമ്മാനിക്കുകയും ചെയ്ത സ്‌കൂളാണ് അവനവന്‍ചേരി ഗവ. ഹൈസ്‌കൂള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *