

ആറ്റിങ്ങല്‍: സ്വച്ഛതാ ഹീ സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി 2025 മാര്‍ച്ച് 31 വരെ നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആറ്റിങ്ങലില്‍ തുടക്കം കുറിച്ചു. നഗരസഭയും കെ.എസ്.ആര്‍.ടി.സി യും പൊതുവിദ്യാലയങ്ങളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാരും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിചേരുന്നത്. നഗരസഭ ചെയര്‍പേഴ്‌സന്‍ അഡ്വ.എസ്.കുമാരി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും പ്രതിജ്ഞാ വാചകം ചൊല്ലലും നടന്നു.




കൂടാതെ ഗവ.കോളേജ്, ഐ.റ്റി.ഐ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഫ്‌ലാഷ്‌മോബും കാണികള്‍ക്ക് കൗതുകമായി. വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലീന്‍സിറ്റി മാനേജര്‍ എം.ആര്‍. റാംകുമാര്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ എസ്.ഗിരിജ, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്‍.രാജു, അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സഞ്ജയ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ രമ്യാസുധീര്‍ യോഗത്തിനു നന്ദി പറഞ്ഞു. കൗണ്‍സിലര്‍മാരായ എം.താഹിര്‍, ലൈലാബീവി, രാജഗോപാലന്‍ പോറ്റി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



