
ആറ്റിങ്ങല്‍: സാന്ത്വന സ്പര്‍ശം ജനകീയ അദാലത്ത് ഫെബ്രുവരി 9ന് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഇന്ന് 11.30 ന് ഉന്നതതല യോഗം അഡ്വക്കേറ്റ് ബി.സത്യന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്നു. റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് മറ്റിതര വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.