

വർക്കല: കിടപ്പുരോഗിയായ അറുപതുകാരിയെ മാനഭംഗപ്പെടു ത്താൻ ശ്രമം. ഇരുകാലുകൾക്കും സ്വാധീന കുറവുള്ള 40 കാരനായ വികലാംഗനാണ് വീട്ടിൽക്കയറി കിടപ്പുരോഗിയായ വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.
ഇക്കഴിഞ്ഞ 7 ന് ചതയദിനത്തിൽ ഉച്ചയോടെ ആയിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ , ഉച്ചയോടെ വീട്ടിലുണ്ടായിരുന്നവർ തൊട്ടടുത്ത ബന്ധു വീടുകളിൽ പോയിരുന്നതിനാൽ കിടപ്പുരോഗി യുടെ സഹോദരിമാർ ഭക്ഷണവുമായി വീട്ടിലെത്തിയിരുന്നു. ആ സമയം പ്രദേശവാസി കൂടിയായ പ്രതി വീടിന് സമീപം ഇരിക്കുക യായിരുന്നു.

കിടപ്പുരോഗിയായ വയോധികയുടെ നിർദ്ദേശപ്രകാരം സഹോദരി മാർ കൊണ്ടുവന്ന ഭക്ഷണത്തിൽ ഒരു പങ്ക് പ്രതിക്കും നൽകി. ആഹാരം കഴിച്ചതിനുശേഷം പ്രതി വീടിന് പുറത്ത് ഒളിച്ചു നിൽക്കുകയായിരുന്നു.
കിടപ്പുരോഗിയായ വയോധികയ്ക്ക് ഭക്ഷണം നൽകിയ ശേഷം തൊട്ടടുത്തുതന്നെ താമസിക്കുന്ന സഹോദരിമാർ തിരികെ വീട്ടിലേക്ക് മടങ്ങി. ആ സമയം കിടപ്പുരോഗിയുടെ അടുത്ത് ആരുമില്ല എന്ന് മനസ്സിലാക്കിയതിനു ശേഷമാണ് ഒളിച്ചിരുന്ന പ്രതി കിടപ്പുരോഗി യുടെ സമീപത്ത് എത്തിയത്. ഏറെക്കുറെ ചലനശേഷി നഷ്ടപ്പെട്ട വയോധിക കിടന്നിരുന്ന കട്ടിലിൽ കയറി പ്രതി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
ഉച്ചത്തിൽ നിലവിളിച്ച വയോധികയുടെ വായ് പൊത്തി പിടിച്ചെ ങ്കിലും, ബഹളം കേട്ട് തൊട്ടടുത്ത വീട്ടിലെ സഹോദരിമാർ ഓടിയെ ത്തി. സ്ത്രീകളെ കണ്ടയുടനെ കട്ടിലിൽ നിന്നും പ്രതി ചാടി ഇറങ്ങി പോവുകയായിരുന്നു.
അന്നുതന്നെ ബന്ധുക്കൾ രേഖാമൂലം വർക്കല പോലീസിൽ പരാതിയും നൽകി. വയോധികയുടെ മൊഴി രേഖപ്പെടുത്തി വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. ഉടൻ പിടികൂടുമെന്ന് വർക്കല പോലീസ്.

