Breaking News

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം: വയോധികൻ പോലീസ് പിടിയിൽ

മടവൂർ : സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിച്ച മടവൂർ ചെങ്കോട്ടുകോണത്ത് രാജി മന്ദിരത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന സത്യൻ ആണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി രാവിലെ 6 30 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഭർത്താവ് മരണപ്പെട്ട അയൽവാസിയായ സ്ത്രീയെ ഉണ്ണി കഴിഞ്ഞ കുറച്ചു നാളുകളായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
നിരവധി തവണ ലൈംഗിക ചേഷ്ടകൾ കാണിച്ചും, ഭീഷണിപ്പെടുത്തിയും, ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പല തവണ വിലക്കിയെങ്കിലും ഇയാൾ മാറാൻ കൂട്ടാക്കിയില്ല. ഇയാളെ പേടിച്ച് സ്ത്രീ വീടിനു പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്നു .
വീടിനുള്ളിൽ അതിക്രമിച്ചുകയറി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ വീട്ടമ്മ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
സംഭവത്തിന് ശേഷം ഒളിവിൽപോയ ഉണ്ണിയെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പള്ളിക്കൽ സിഐ ശ്രീജിത്ത് . എസ് ഐ മാരായ സാഹിൽ ബാബു
എ എസ് ഐ അനിൽകുമാർ സിപിഒ മാരായ അജീസ് രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്

Related posts

Leave a Reply

Your email address will not be published. Required fields are marked *