

തൃശൂര്‍: തൃശൂരില്‍ മൂന്ന് സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന എ.ടി.എമ്മുകള്‍ കവര്‍ച്ച ചെയ്ത സംഘം തമിഴ്‌നാട് പോലീസിന്റെ പിടിയില്‍. നാമക്കല്ലില്‍ നിന്നാണ് കൊള്ളസംഘത്തെ തമിഴ്‌നാട് പോലീസ് കീഴടക്കിയത്. ഹരിയാനക്കാരായ പ്രതികള്‍ ഇതിന് മുമ്പ് കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കവര്‍ച്ച സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കവര്‍ച്ച ചെയ്ത പണം കണ്ടെയ്‌നറില്‍ കൊണ്ടുപോവുകയായിരുന്ന സംഘത്തെ പിന്തുടരവേയാണ് പോലീസും കവര്‍ച്ച സംഘവുമായി ഏറ്റുമുട്ടല്‍ നടന്നത്. കവര്‍ച്ചസംഘത്തിന്റെ പക്കല്‍ തോക്കുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു.




മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്.ബി.ഐ എ.ടി.എമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തകര്‍ത്തയിരുന്നു കവര്‍ച്ച. മൂന്ന് എ.ടി.എമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എ.ടി.എമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊര്‍ണൂരിലെ എ.ടി.എമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. സി.സി.ടി.വി ക്യാമറകളില്‍ കറുത്ത സ്‌പ്രേ ചെയ്തതിന് ശേഷമായിരുന്നു കവര്‍ച്ച..



