Breaking News

കിണറിലകപ്പെട്ട വയോധികയെ ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി

നഗരൂര്‍: നഗരൂരില്‍ കിണറിലകപ്പെട്ട വയോധികയെ ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. നഗരൂര്‍ നെടുംപറമ്പ് പൊയ്കയില്‍ വീട്ടില്‍ സത്യഭാമ(85)യാണ് പതിനഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത്. സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം കിണറ്റില്‍ ഇറങ്ങി നെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെകൂടി സഹായത്തോടെ വയോധികയെ രക്ഷപ്പെടുത്തി സേനയുടെ ആംബുലന്‍സില്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *