

വർക്കല : അയിരൂർ പോലീസ് സ്റ്റേഷന് പിൻഭാഗത്ത് നിന്നുമാണ് ഇരുപതോളം വരുന്ന വാനരസംഘം എത്തിയത്. കൂട്ടത്തോടെയെ ത്തിയ വാനര സംഘം പോലീസ് സ്റ്റേഷൻ കെട്ടിടത്തിലും സമീപത്തുള്ള മതിലുകളിലുമായി തമ്പടിച്ചു . പോലീസ് സ്റ്റേഷനിൽ എത്തിയ പരാതിക്കാരും പോലീസ് ഉദ്യോഗസ്ഥരും ആദ്യമൊന്ന് പരിഭ്രാന്തരായെങ്കിലും പിന്നീട് വാനരന്മാർ നടന്നുനീങ്ങുന്നത് കൗതുക കാഴ്ചയായി . കൂട്ടത്തോടെ നടന്നു നീങ്ങുന്ന വാനരസംഘം അപകടകാരികളല്ലെങ്കിലും കുട്ടികളോ മുതിർന്നവരോ ഒറ്റയ്ക്ക് ഇവരുടെ മുന്നിൽ പെട്ടാൽ സൂക്ഷിക്കേണ്ടതാണ്. അയിരൂർ പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും കൂട്ടത്തോടെ നടന്നു നീങ്ങിയ വാനര സംഘം വർക്കല നടയറ പ്രദേശങ്ങളിൽ എത്തിയതായി പ്രദേശവാസികൾ പറയുന്നു.




