
കടയ്ക്കാവൂർ: ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ വക്കം അണയിൽ കുന്നുവിള വീട്ടിൽ 34 കാരനായ വിനേഷി നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കൂട്ടി പീഠനത്തിന് ഇരയായ വിവരം ഡോക്ടർമാർ മനസിലാക്കിയത്. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളോട് ഡോക്ടർമാർ വിവരം ധരിപ്പിക്കുകയായിരുന്നു.
ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ ശേഷം ഒളിവിൽ പോയ പ്രതിയെ പിടിക്കുന്നതിനു വേണ്ടി വർക്കല DYSP നിയാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
ഒടുവിൽ പോലീസിന്റെ ആസൂത്രിതമായ നീക്കത്തിലൂടെയാണ്
പ്രതിയെ മണമ്പൂരിൽ നിന്ന് പിടികൂടിയത്.
കടക്കാവൂർ SHO അജേഷ്. വി, സബ് ഇൻസ്പെക്ടർ ദീപു.എസ് എസ്, CPO ബാലു, സുജിൽ ഡാനി, ശ്രീഹരി, സുരാജ്, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമത്തിന് എതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് കടയ്ക്കാവൂർ എസ്. എച്ച്. ഒ.അറിയിച്ചു.
