Breaking News

അപേക്ഷ ക്ഷണിച്ചു

യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരിയില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. തീയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ എന്നിവ അംഗീകൃത പഠനകേന്ദ്രങ്ങളിലാകും നടത്തുക. അപേക്ഷാ ഫോമും പ്രോസ്പെക്ടസും നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0417-2325101, 2325102, www.srccc.in.
സ്‌കോളര്‍ഷിപ്പ്
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് ലാപ്ടോപ്പും ലഭിക്കും. കേരള അബ്കാരി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. സ്‌കോളര്‍ഷിപ്പ്, ലാപ്ടോപ്പ് എന്നിവ ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ക്കായി കേരള അബ്കാരി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളുമായോ 0471-24600667, 2460397 എന്ന ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *