Breaking News

ഷാബു മെമ്മോറിയൽ അവാർഡിന് അനില ബി.വി അർഹയായി

വർക്കല: എസ് എൻ കോളേജ് പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഷാബുവിന്റെ ഓർമ്മക്കായ് ഫ്രണ്ട്സ് ഓഫ് ഷാബു ഏർപ്പെടുത്തിയ ഈ വർഷത്തെ ഷാബു ബ്രില്ലിയൻസ് അവാർഡിന് എസ് എൻ കോളേജിലെ രണ്ടാം വർഷ മലയാള വിഭാഗം വിദ്യാർത്ഥിനി അനില ബി. വി അർഹയായി. ഷാബുവിന്റെ ഓർമ്മ ദിനമായ ഒക്ടോബർ 28 ന് വർക്കല വിശ്വാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉത്ഘാടനം നിർവഹിച്ച വർക്കല എം എൽ എ അഡ്വ: വി ജോയ് അവാർഡ് തുകയായ പതിനായിരം രൂപയും ഫലകവും നൽകി ആദരിച്ചു.

ഇതേ ചടങ്ങിൽ എസ് എൻ കോളേജിൽ പഠിച്ചു കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും റാങ്കുകൾ കരസ്ഥമാക്കിയ ഒമ്പത് വിദ്യാർത്ഥികളെയും ക്യാഷ് അവാർഡും ഫലകവും നൽകി അനുമോദിക്കുകയുണ്ടായി. വിനോദ് ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ കെ എം ലാജി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ: ബി ഷാലി, അഡ്വ: അസീം ഹുസൈൻ, എം എൻ റോയ്, ഷാജിലാൽ ബി ജി, സുനി എസ് തുടങ്ങിയവർ ഷാബുവിനെ അനുസ്മരിച്ചു സംസാരിച്ചു. സുഹൃത്തുക്കളും ബന്ധുക്കളുമായി നിരവധിപേർ പങ്കെടുത്ത യോഗത്തിന് നാസിം എം സ്വാഗതവും നിസ എ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *