

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ശുപാര്‍ശക്കത്ത് പുറത്തായ സംഭവം അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിനോടും ജയില്‍ വകുപ്പിനോടും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കം നടക്കുന്ന വിവരം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വന്‍ വിവാദമായി മാറിയിരുന്നു. ജയില്‍ വകുപ്പില്‍ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയില്‍ വകുപ്പ് ഡി.ഐ.ജിയും പൊലീസില്‍ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡി.ഐ.ജിയും അന്വേഷിക്കും.


അണ്ണന്‍ സിജിത്. ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് ഇളവ് നല്‍കാനായിരുന്നു നീക്കം നടന്നത്. ഇതിനിടെയാണ് സബ്മിഷനില്‍ ട്രൗസര്‍ മനോജിന് കൂൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് കണ്ണൂര്‍ തൂവക്കുന്ന് സ്വദേശിയും കടുങ്ങോന്‍പയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷാ ഇളവ് നല്‍കി പുറത്തിറക്കാനുള്ള പട്ടികയില്‍ ഏഴാമനായി ഉള്‍പ്പെടുത്തിയത്. 20 വര്‍ഷം വരെ ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയില്‍ ട്രൗസര്‍ മനോജുമുണ്ടായിരുന്നു. കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് 56 പേരുടെ പട്ടികയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്.


സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പ്രത്യേക ഇളവ് നല്‍കി പ്രതികളെ വിട്ടയക്കുന്നതിന്റെ ഭാഗമായി പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വേണമെന്നായിരുന്നു ആവശ്യം. ജൂണ്‍ 13 നാണ് ഈ റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറിയത്. പട്ടികയില്‍ മൂന്നാമനായി ഇടം പിടിച്ചത് ടിപി കേസിലെ രണ്ടാം പ്രതി ടികെ രജീഷായിരുന്നു. 47, 48 പേരുകള്‍ അണ്ണന്‍ സിജിത്ത്, മുഹമ്മദ് ഷാഫി എന്നിവരുടേതായിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിച്ച് സര്‍ക്കാര്‍ വിവാദത്തില്‍ നിന്ന് തലയൂരിയിരുന്നു.
