

വർക്കല:ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ വർക്കല യൂണിറ്റ് സമ്മേളനം വർക്കല മൈതാനം മാത്യു ആന്റണി നഗർ (മൈക്രോ കമ്പ്യൂട്ടർ തിയറി ഹാളിൽ) വച്ച് നടന്നു. വർക്കല യൂണിറ്റ് പ്രസിഡൻറ് ശ്യം റോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബൈന മണി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം വിജയകുമാർ സ്വാഗതവും.യൂണിറ്റ് സെക്രട്ടറി ജയചന്ദ്രൻ റിപ്പോർട്ടും , ട്രഷറർ ബിജുമോൻ കണക്കും അവതരിപ്പിച്ചു, ജില്ലാ കമ്മിറ്റി അംഗം സാബു സീലീ അനുശോചനം അർപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഫിറോസ് ഖാൻ. മേഖലാ പ്രസിഡൻറ് സിവിൻ പ്രകാശ് മേഖലാ സെക്രട്ടറി ഇഖ്ബാൽ. വിജയ് പ്രകാശൻ പിള്ള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽവച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ
അസോസിയേഷൻ മെമ്പറുടെ മകനായ രാഹുൽ എസിന് മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മേഖല ജോയിന്റ് സെക്രട്ടറി ആകർഷ് അശോക് സമ്മേളനത്തിന് നന്ദി അറിയിച്ചു .
