Breaking News

ഭൂരിപക്ഷ ധാര്‍മ്മികതയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ശ്വാസംമുട്ടിക്കരുത്: മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ഇന്ത്യന്‍ ലോ കമ്മീഷന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കത്തെഴുതി. ഭൂരിപക്ഷ ധാര്‍മ്മികതയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ശ്വാസംമുട്ടിക്കരുതെന്ന് കത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെടുന്നു. ഏകീകൃത സിവില്‍കോഡ് ഇപ്പോഴും അവ്യക്തമായിത്തന്നെ തുടരുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. വ്യക്തി നിയമം, മതസ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശങ്ങള്‍ എന്നിവ ഭൂരിപക്ഷ ധാര്‍മ്മികതയുടെ പേരില്‍ അസാധുവാക്കരുതെന്ന് 100 പേജുള്ള വിശാലമായ കത്തില്‍ വ്യക്തമാക്കുന്നു.

അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗത്തില്‍ ഏകീകൃത സിവില്‍ കോഡ് വിഷയം ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇന്നലെ നിയമ കമ്മീഷന് കത്തയച്ചതെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വക്താവ് എസ്.ക്യു.ആര്‍.ഇല്യാസ് ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യക്തികളുടെയും നിരുത്തരവാദ നിലപാടുകളെ കുറിച്ചും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *