

കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ വാഴ വെട്ടി നശിപ്പിച്ചതു പോലുളള സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകന്‍ തോമസിനെ സന്ദര്‍ശിച്ച് കൃഷിമന്ത്രി പി.പ്രസാദ്. വെട്ടി നശിപ്പിച്ച കൃഷിയിടവും മന്ത്രി നോക്കിക്കണ്ടു. ഇതുപോലുളള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വൈദ്യുതി വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന തോമസിന്റെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പും നല്‍കി.

രാവിലെ എട്ട് മണിയോടെയാണ് കൃഷിമന്ത്രി പി.പ്രസാദ് വാരപ്പെട്ടിയിലുള്ള തോമസിന്റെ കൃഷിയടത്ത് എത്തിയത്. തൊട്ടുപിന്നാലെ പരാതികളുമായി നാട്ടുകാരും എത്തി. വൈദ്യുത ലൈന്‍ താഴ്ന്ന് പേകുന്നത് വിലയ അപകടത്തിന് സാധ്യതയുണ്ട്, ഇതിന് താഴേ ഏത് കൃഷി ചെയ്യാമെന്ന് വ്യക്തമായ പരിശീലനം ലഭിക്കുന്നില്ല, മുന്നറിയില്ലാതെ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ വലിയ നഷ്ടം ഉണ്ടാക്കുന്നു എന്നീ കാര്യങ്ങളാണ് നാട്ടുകാര്‍ കൃഷി മന്ത്രിയെ അറിയിച്ചു.

ഈ മൂന്ന് പ്രശ്‌നത്തിനും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ലൈനുകള്‍ താഴ്ന്ന് പോകുന്നത് ശ്രദ്ധയില്‍ പെട്ടെന്ന് കൃഷിമന്ത്രി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ഇബിയുമായി ആലോചിച്ച് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കോതമംഗലം വാരപ്പെട്ടിയിലാണ് കെ.എസ്.ഇ.ബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞ് വെട്ടി നശിപ്പിച്ചത്. ചിങ്ങം ഒന്നിന് തന്നെ മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരമായി കര്‍ഷകന് നല്‍കുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചിരുന്നു.
