Breaking News

വാക്സിൻ കിട്ടാതിനെ തുടർന്ന് പ്രതിഷേധം നടന്നു

കടക്കാവൂർ :കടക്കാവൂർ പഞ്ചായത്തിൽ മറ്റു പഞ്ചായത്തുകളെ വച്ചു നോക്കുമ്പോൾ വളരെ കുറച്ചു ആളുകൾക്ക് മാത്രമേ കോവിഡ് വാക്‌സിനേഷൻ നൽകുന്നുള്ളൂ അതിൽ പ്രതിഷേധിച്ചു പഞ്ചായത്തിലെ ആളുകൾക്ക് എത്രയും വേഗം വാക്‌സിനേഷൻ നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കടക്കാവൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെയും പഞ്ചായത്ത്‌ മെമ്പർ മാരുടെയും നേതൃത്വത്തിൽ നടന്ന ധർണ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബി എസ്. അനൂപ്‌ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ അഡ്വ. എ. റസൂൽ ഷാൻ, പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് സജികുമാർ, മെമ്പർ മാരായ അൻസർ, ലല്ലു, ജയന്തി സോമൻ, അനു, മിനി, അനികുട്ടൻ, സന്തോഷ്‌, അൻഫർ തുടങ്ങിയവർ പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *