Breaking News

പരസ്യ പ്രസ്താവന വേണ്ടെന്ന് ബിജു പ്രഭാകറിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

പിണറായി വിജയന്‍, ബിജു പ്രഭാകര്‍

തിരുവനന്തപുരം: പരസ്യപ്രസ്താവന പാടില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ പണം തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ബിജു പ്രഭാകര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ തൊഴിലാളികളുമായി നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലും അദ്ദേഹം സമാനമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് വിഷയത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് എം.ഡി ബിജു പ്രഭാകറിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അതേസമയം, കെ.എസ്.ആര്‍.ടി.സിയില്‍ പരിഷ്‌കരണ നടപടികള്‍ തുടരാന്‍ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബിജുപ്രഭാകറിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *