
വര്‍ക്കല: യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഡ്വ.വി.ജോയി. വര്‍ക്കലയിലെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അഡ്വ.വി.ജോയി യു.ഡി.എഫിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. വര്‍ക്കലയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നേരിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് അഡ്വ.വി.ജോയി പറഞ്ഞു.
എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഉടന്‍തന്നെ വര്‍ക്കലയിലെ വിവിധ മേഖലകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. പത്തുദിവസത്തോളം കഴിഞ്ഞാണ് യു.ഡി.എഫ് അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് പുറത്തുകൂടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ വ്യാപകമായി ഒട്ടിച്ചത്. വര്‍ക്കലയിലുള്ള യു.ഡി.എഫ് പ്രവര്‍ത്തകരല്ല അത് ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഇറക്കുമതി പ്രവര്‍ത്തകരാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അഡ്വ.ജോയി ആരോപിച്ചു.
അതിന് ശേഷം കള്ള പ്രചരണങ്ങളുടെ പരമ്പര തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടന്നു. അതില്‍ ശബ്ദരേഖകളും വീഡിയോ ദൃശ്യങ്ങളും ഉണ്ടായിരുന്നു. അപ്പോഴും എല്‍.ഡി.എഫ് ആത്മസംയമനം പാലിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന സംഘര്‍ഷത്തിന്റെ പേരിലും വ്യാജ പ്രചരണമാണ് ഉണ്ടായത്. സി.പി.എമ്മിന്റെ ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ഷൈന്‍ ന്നെ പ്രവര്‍ത്തകനെ നൈസാം എന്ന കോണ്‍ഗ്രസ് ഗുണ്ട മര്‍ദ്ദിച്ചു. അപ്പോഴും നിയമത്തിന്റെ വഴിയാണ് എല്‍.ഡി.എഫ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം പാര്‍ട്ടിക്കാരന്റെ വീട്ടില്‍ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് നൈസാമെന്നും അഡ്വ.വി.ജോയി ആരോപിച്ചു.
ഏറ്റവും ഒടുവില്‍ വര്‍ക്കല നടയറയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്ത സംഭവവും ദുരൂഹമാക്കി ചിത്രീകരിച്ച് എല്‍.ഡി.എഫിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. മരിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് ഇതിന് മുമ്പ് 2 തവണ ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ട വ്യക്തിയാണ്. ഭാഗ്യം കൊണ്ടാണ് ആദ്യ രണ്ട് തവണയും അയാള്‍ മരണത്തില്‍നിന്ന് രക്ഷപെട്ടത്. വസ്തുതകള്‍ ജനം മനസിലാക്കുന്നുണ്ട്. എല്‍.ഡി.എഫിനെതിരെയുള്ള കള്ള പ്രചരണങ്ങള്‍ ജനം വിശ്വസിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചത് വര്‍ക്കല നിവാസികളല്ലായെന്ന് യു.ഡി.എഫ് പ്രചരണത്തിന്റെ ആള്‍ക്കൂട്ട ഫോട്ടോ നോക്കിയാല്‍ മനസിലാകും. അദ്ദേഹത്തിന്റെ സ്ഥലത്തുനിന്നും പരിസര പ്രദേശങ്ങളില്‍നിന്നും ആളെ കൊണ്ടുവന്നാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. പണത്തിന്റെ കുത്തൊഴുക്കാണ് യു.ഡി.എഫിന്റെ പ്രചരണത്തില്‍ കണ്ടത്. ഇലകമണിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ ക്യൂ നിന്ന വോട്ടര്‍മാരോട് സംസാരിച്ചപ്പോഴാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അത് പാടില്ലായെന്ന് പറഞ്ഞതെന്നും അഡ്വ.വി.ജോയി വ്യക്തമാക്കി.
എല്‍.ഡി.എഫിന് പരാജയ ഭീതിയില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത ജനപക്ഷ നയങ്ങള്‍ ജനം മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തികഞ്ഞ വിജയപ്രതീക്ഷയാണ് വര്‍ക്കലയിലും സംസ്ഥാനമൊട്ടാകെയും എല്‍.ഡി.എഫിനുള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന കള്ള പ്രചരണങ്ങള്‍ക്കും മറ്റ് കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ നിയമപരമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.