Breaking News

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ച വിദ്യാർഥിനിക്ക് സഹായ ഹസ്തവുമായി അഡ്വ. ബി.ആർ. എം.ഷഫീർ

വർക്കല ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി അനന്യയ്ക്ക് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ബി. ആർ. എം. ഷഫീർ സ്മാർട്ട് ഫോൺ നൽകിയപ്പോൾ.

വർക്കല: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ച വിദ്യാർഥിനിക്ക് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ. എം.ഷഫീർ സ്മാർട്ട്ഫോൺ വീട്ടിലെത്തിച്ചു. വർക്കല ഗവ.മോഡൽ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ മേൽ വെട്ടൂർ അച്ചിക്ക വിള വീട്ടിൽ അനന്യയ്ക്കാണ് മൊബൈൽ ഫോൺ നൽകിയത്. നിർധന കുടുംബത്തിലെ അംഗമായ അനന്യ മഴയത്ത് ചോരുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണ് താമസം. കൂലിപ്പണിക്കാരനാണ് മാതാപിതാക്കൾ. ടാർപോളിൻ വലിച്ചുകെട്ടിയ വീടിനുള്ളിലാണ് അനന്യയും, സഹോദരൻ പത്താം ക്ലാസുകാരനായ ആദർശും കഴിയുന്നത്. കൂട്ടുകാർ ഇവരുടെ പഠനത്തിനുള്ള ബുദ്ധിമുട്ടുകളും ചോർന്നൊലിക്കുന്ന വീടിന്റെ അവസ്ഥയും കഴിഞ്ഞദിവസം വീഡിയോയിലൂടെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബി. ആർ. എം. ഷഫീർ സ്മാർട്ട്ഫോണും വാങ്ങി സഹപ്രവർത്തകർക്കൊപ്പമാണ് അനന്യയുടെ വീട്ടിലെത്തിയത്. സ്മാർട്ട് ഫോണിന് പുറമേ പഠനോപകരണങ്ങളും എത്തിക്കുമെന്ന് അദ്ദേഹം കുട്ടികൾക്ക് ഉറപ്പുനൽകി. ചോർന്നൊലിക്കുന്ന വീടിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണുവാൻ ശ്രമിക്കുമെന്നും ഷഫീർ അനന്യയ്ക്കും ആദർശിനും ഉറപ്പുനൽകി.
കോൺഗ്രസ് നേതാക്കളായ ബി.ധനപാലൻ, അഡ്വ.അസീം ഹുസൈൻ, എം.എൻ.റോയ്, വെട്ടൂർ ബിനു, ധനീഷ് ഇടവ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുറുമി ഷൈൻ, വാർഡ് മെമ്പർ സോമരാജൻ സോമരാജൻ,തുടങ്ങിയവർ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *