
കല്ലമ്പലം: നാവായിക്കുളം കൊച്ചുപള്ളിക്ക് സമീപം അപകടം. ഇന്ന് പുലർച്ചക്കായിരുന്നു അപകടം. മീൻ കയറ്റി വന്ന ഫ്രീസർ ഘടിപ്പിച്ച മിനി ലോറി പൊള്ളാച്ചിയിൽ നിന്ന് വെമ്പായത്തേക്കു കോഴിത്തീറ്റ കയറ്റിവന്ന ചരക്ക് ലോറിയുടെ പുറകിലിടിച്ചു മുൻവശം തകർന്ന് ക്യാബിനുള്ളിൽ സ്റ്റിയറിങ്ങിൽ അമർന്നു കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറുടെ നിലവിളികേട്ട് കേരള കൗമുദി കല്ലമ്പലം ലേഖകൻ സുനിൽ കുമാർ ആണ് പോലീസിലും മറ്റും വിവരം നൽകിയതും ഇവർ എത്തുന്നത് വരെ ഡ്രൈവർക്ക് ആത്മധൈര്യം നൽകിയതും.കല്ലമ്പലം ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഹൈഡ്രോളിക് ഉപകരണങ്ങളുടെ സഹായത്താൽ ആളെ പുറത്തെടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു .സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ സുലൈമാൻ റെസ്ക്യൂ ഓഫീസർ മാരായ സലീഷ്, ശംഭു ,വിപിൻ , അനീഷ് ഹോംഗാർഡ് ജയചധ്രൻ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചത് .



