Breaking News

അഭിമന്യുവിന് രാഷ്ട്രീയമില്ലെന്ന് പിതാവ്; എസ്.എഫ്.ഐ പ്രവര്‍ത്തകനെന്ന് സി.പി.എം

അഭിമന്യുവിന്റെ പിതാവ് അമ്പിളികുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍

ആലപ്പുഴ: കായംകുളം വള്ളിക്കുന്നത്ത് കുത്തേറ്റു മരിച്ച 15 വയസുകാരന്‍ അഭിമന്യു രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് പിതാവ് അമ്പിളികുമാര്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘അവന്‍ പത്താംക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് പരീക്ഷയുള്ളതാണ്. അവന്‍ ഒരു പ്രശ്നത്തിനോ വഴക്കിനോ പോകാറില്ല. അവന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. കുടുംബം കമ്മ്യൂണിസ്റ്റുകാരാണെങ്കിലും പത്താംക്ലാസില്‍ പഠിക്കുന്ന അഭിമന്യൂ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോകാറില്ല’-ഇതായിരുന്നു അമ്പിളികുമാറിന്റെ പ്രതികരണം.
എന്നാല്‍, അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സി.പി.എം ആരോപിക്കുന്നു. പ്രദേശത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍.എസ്.എസിനെ ഡി.വൈ.എഫ്.ഐ എതിര്‍ത്തിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ബിനുവിന്റെ ആരോപണം. അഭിമന്യൂ സജീവ എസ്.എഫ്.ഐ. പ്രവര്‍ത്തകനാണെന്നും ബിനു കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *