Breaking News

വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

വർക്കല: വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. അയിരൂർ കിഴക്കേപുറം ഇ.പി കോളനിയിൽ ചരുവിള വീട്ടിൽ ചപ്രൂ എന്ന് വിളിക്കുന്ന ആഷിഖ് (24) ആണ് അറസ്റ്റിലായത്. 16 വയസ്സുള്ള പെൺകുട്ടിയെ കഴിഞ്ഞ ജനുവരി മാസം മുതൽ പ്രണയം നടിച്ചു വീട്ടിൽ അതിക്രമിച്ചു കയറി പീഡനം നടത്തിവരികയായിരുന്നു.
കേസെടുത്ത് പ്രതിയെ പറ്റി അന്വേഷണം നടത്തി വരികയാണ് പ്രതി വർക്കല പോലീസിന്റ്റെ പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസ് നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി നിയാസിൻ നേതൃത്വത്തിൽ വർക്കല എസ് എച്ച് ഒ സനോജ് അന്വേഷിക്കുന്ന കേസിൽ സബ്ഇൻസ്പെക്ടർ രാഹുൽ പി ആർ അതുകണ്ട് സബ്ഇൻസ്പെക്ടർ മാരായ ഷാനവാസ് ലിജോ ടോം ജോസ് സി പി സൂരജ് ഹേമ ഷൈജു ഷൈജു സി പി ഒ മാരായ പ്രശാന്ത് കുമാരൻ shaji ram ക്രിസ്ത്യൻ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *