

കിളിമാനൂര്‍: കിളിമാനൂരില്‍ രണ്ടര വയസ്സുകാരി മഴക്കുഴിയില്‍ വീണ് മരിച്ചു. കിളിമാനൂര്‍ വയ്യാറ്റിന്‍കരയില്‍ രാജീവിന്റെയും വര്‍ഷയുടേയും രണ്ടര വയസുള്ള മകള്‍ രൂപ രാജീവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. രൂപ സഹോദരനോടെപ്പം വീട്ടിന്റെ മുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു. തുടര്‍ന്ന് രൂപയെ കാണാതാവുകയായിരുന്നു. കുട്ടിക്കുവേണ്ടിയുള്ള തിരിച്ചിലിനിടയില്‍ മഴക്കുഴിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ കടയ്ക്കല്‍ താലൂകാശുപത്രിയിലെത്തിച്ചെക്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കല്‍ താലൂകാശുപത്രി മോര്‍ച്ചറിയില്‍.





