
വർക്കല : പോലീസ് സ്റ്റേഷൻ വളപ്പിൽനിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞ് സ്റ്റാൻഡിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്കു വീണു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വർക്കല ചിലക്കൂർ സ്വാതി സദനത്തിൽ ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയുടെ മുകളിലേക്കാണ് വലിയ ശിഖരം വീണത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു സംഭവം.
പോലീസ് സ്റ്റേഷൻ മതിൽക്കെട്ടിനുള്ളിൽനിന്ന മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞ് സ്റ്റേഷനു മുന്നിലെ സ്റ്റാൻഡിൽ കിടന്ന ഓട്ടോയിലേക്കു പതിച്ചത്. ഡ്രൈവർ ജയകുമാർ ഈ സമയം ഓട്ടോയുടെ മുൻസീറ്റിലിരിക്കുകയായിരുന്നു. സ്റ്റേഷന്റെ മതിലിലിടിച്ചശേഷമാണ് ശിഖരം ഓട്ടോയുടെ മുകളിലേക്കു വീണത്.