

ശിവഗിരി: 91-മത് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണ മെഡിക്കല്‍ മിഷന് ഹോസ്പിറ്റലിന്റെ പ്രത്യേക ക്ലിനിക്ക് ശിവഗിരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീനാരായണ ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികള്‍, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ ശ്രീമദ് ശാരദാനന്ദ സ്വാമികള്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹോസ്പിറ്റല്‍ ആര്.എം.ഒ ഡോ.കെ.ജോഷി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.ഷാജി, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ജ്യോതിലക്ഷ്മി, പി.ആര്.ഒ ഷിബു.എസ്, ഡോ.സുരേഷ് കുമാര്‍, മധുസൂദനന്, ഡോ.എം ജയരാജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിഭാഗത്തിന്റെ സേവനം ഉണ്ടായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


