Breaking News

ഭൂരിപക്ഷത്തെ ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു: സി.പി.എം നേതാവ് കസ്റ്റഡിയില്‍

കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം എത്രയാകുമെന്ന കാര്യത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു. ലോറി ഡ്രൈവറായ കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടന്‍ ദേവസിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ജോണ്‍സണ്‍ മൊഴി നല്‍കി.

ജോണ്‍സന്റെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റിട്ടുള്ളത്. ആറുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ജോണ്‍സനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *