Breaking News

വർക്കലയിൽ യാത്രക്കാരൻ ബസ്സിൽ കയറവെ കുഴഞ്ഞുവീണു മരിച്ചു .

വർക്കല : വർക്കലയിൽ യാത്രക്കാരൻ ബസ്സിൽ കയറവെ കുഴഞ്ഞു വീണു മരിച്ചു. കവലയൂർ ലക്ഷ്മി വീട്ടിൽ വിദ്യാധരൻ (69 )ആണ് മരണപ്പെട്ടത്. രാവിലെ 6.20 ഓടെയാണ് സംഭവം. വർക്കല പുന്നമൂട്ടിലെ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വിദ്യാധരൻ .ഭാര്യ:സജിത ,മകൾ : ലക്ഷ്മി .

നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനായി വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തി ബസ്സിൽ കയറ വേ ആയിരുന്നു കുഴഞ്ഞു വീണത് . ഉടനെ തന്നെ ബസ് ജീവനക്കാർ ആംബുലൻസിൽ ഇദ്ദേഹത്തെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . മരണത്തിൽ ദുരൂഹത ഒന്നും ഇല്ലായെന്ന് വർക്കല പോലീസ് അറിയിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *