Breaking News

ആറ്റിങ്ങലില്‍ മുനിസിപ്പല്‍ തല പഠനോത്സവം സംഘടിപ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ മുനിസിപ്പല്‍ തല പഠനോത്സവം 2024 സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഗുണകരമായ മാറ്റങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പഠനോത്സവം സംഘടിപ്പിച്ചത്. സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണ് പഠനോത്സവം. ആറ്റിങ്ങല്‍ അവനവഞ്ചേരി ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നിരഞ്ജന അഭിലാഷ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ ബി.ആര്‍.സി ട്രെയിനര്‍ ബീനു.വി.നാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ മായ സ്വാഗതം ആശംസിച്ചു. സി.ആര്‍.സി കോഡിനേറ്റര്‍ കിരണ്‍ ആനന്ദ് നന്ദി രേഖപ്പെടുത്തി. അവനവഞ്ചേരി ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീദേവ് ഹരി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *