

കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടില്‍ താമസിച്ചിരുന്ന ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിന്‍, ജോസ്ന എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയില്‍ തീ കണ്ടത്. വീടിനകത്തെ ഒരു മുറി മാത്രമാണ് കത്തി നശിച്ചത്. ഇതിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങിയിരുന്നത്. അതേസമയം, ഷോര്‍ട് സര്‍ക്യൂട്ട് സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്. അതേസമയം, കുടുംബത്തിന് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് വിവരം. എല്ലാ ഭാഗങ്ങളും പൊലീസ് കൃത്യമായി അന്വേഷിച്ചുവരികയാണ്.








