

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവനില്‍ ശരത്(28), ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ (24) എന്നിവരാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയായ അതിജീവിതയെ പ്രതികള്‍ കഴിഞ്ഞ 4 വര്‍ഷമായി ശാരീരിക പീഡനത്തിന് വിധേയയാക്കി വരികയായിരുന്നു. അതിജീവതയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തിരിച്ചറിഞ്ഞ അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെകൊണ്ട് പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.




ശരത് തന്റെ ഭാര്യയായ നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശേഷം തന്നോടൊപ്പം താമസിക്കണമെങ്കില്‍ അതിജീവിതയെ തനിക്ക് വശംവദയാക്കി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നന്ദ അതിജീവിതയെ പ്രലോഭിപ്പിച്ച് തന്റെ വീട്ടില്‍ വരുത്തി പീഡിപ്പിക്കുകയായിരുന്നു. 2021 ഏപ്രില്‍ മാസം മുതല്‍ 2024 ഫെബ്രുവരി മാസം വരെയുള്ള പല സമയങ്ങളിലാണ് അതിജീവിത കൊടും പീഡനത്തിന് ഇരയായത്. ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍.ജി, എസ്.ഐമാരായ സജിത്ത്, ജിഷ്ണു, സുനില്‍ കുമാര്‍, എ.എസ്.ഐ ഉണ്ണിരാജ്, എസ്.സി.പി.ഒമരായ ശരത് കുമാര്‍, നിതിന്‍, സി.പി.ഒ അഞ്ജന എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.



