Breaking News

ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ചു ; 42 കാരൻ അറസ്റ്റിൽ

ചടയമംഗലം : ചടയമംഗലത്ത് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ തുമ്പോട് ആൽത്തറമൂട് ആശാഭവനിൽ മുരുകനെ(42)യാണ് ചടയമംഗലം പോലീസ് ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ വന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ അച്ഛനുമായി അടുപ്പത്തിലായിരുന്ന പ്രതി കുട്ടിയെ സ്കൂട്ടർ പഠിപ്പിക്കാനെന്ന വ്യാജേന പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മുമ്പ് സ്ഫോടനക്കേസിലും പ്രതിയായിട്ടുള്ള ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *