Breaking News

സ്വര്‍ണ്ണക്കടത്ത് കേസ്: യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് ഡയറക്ടറെ ചോദ്യംചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് മണി എക്സ്ചേഞ്ച് കമ്പനിയായ യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരിലൊരാളെ കസ്റ്റംസ് ചോദ്യം ചെയ്തു.
കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ ലത്തീഫിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് ഇയാളെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അബ്ദുള്‍ ലത്തീഫില്‍നിന്ന് സ്വപ്ന സുരേഷും സ്വര്‍ണക്കടത്തുമായുമുള്ള ബന്ധം കസ്റ്റംസ് ചോദിച്ചറിഞ്ഞത്. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് എന്ന കമ്പനിയില്‍നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.
മാത്രമല്ല ഈ കമ്പനിയെ യുഎഇ കോണ്‍സുലേറ്റ് തിരഞ്ഞെടുത്തത് സ്വപ്ന സുരേഷിന്റെ താത്പര്യപ്രകാരമായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ് അടക്കമുള്ളവയുടെ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് യു.എ.എഫ്.എക്സ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *