
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി
ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചപ്പോള്‍
വര്‍ക്കല: വര്‍ക്കല പാളയംകുന്ന് ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ പണികഴിപ്പിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഇന്ന് 10.30ന് ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളമൊട്ടാകെയുള്ള 54 സ്കൂളുകളില്‍ പണികഴിപ്പിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈന്‍വഴി നിര്‍വ്വഹിക്കപ്പെട്ടത്. ചടങ്ങില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനവകുപ്പ് മന്ത്രി തോമസ് ഐസക്, റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്, നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രഖ്യാപനവും വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയി നിര്‍വ്വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.അജയകുമാര്‍ സ്വാഗതം പറഞ്ഞു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ഇലകമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല, വൈസ് പ്രസിഡന്റ് അഡ്വ.ബി.എസ്.ജോസ്, വര്‍ക്കല ബ്ലോക്ക് മെമ്പര്‍ കെ.ജി.ബെന്നി, ഗ്രാമപഞ്ചായത്തംഗം കെ.കെ.രവീന്ദ്രനാഥ്, ഹെഡ്മിസ്ട്രസ് പി.ആര്.ബിന്ദു, എസ്.എം.സി ചെയര്മാന് ജി.എസ്.സുനില്‍ എന്നിവര്‍ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി മോഹനദാസ് നന്ദി രേഖപ്പെടുത്തി.