Breaking News

ഞെക്കാട് സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

ഞെക്കാട് വി.എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി
ഓണ്‍ലൈന്‍ വഴി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച കെട്ടിടം

കല്ലമ്പലം: ഞെക്കാട് വി.എച്ച്.എസ്സ് സ്‌കൂളില്‍ പൂര്‍ത്തിയായ പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തിനായി പണിതീര്‍ത്ത കെട്ടിടം ഇന്ന് 9.30നാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഞെക്കാട് വി.എച്ച്.എസ്.എസ് ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെയുള്ള 90 സ്‌കൂളുകളില്‍ പൂര്‍ത്തിയായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കപ്പെട്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. പദ്ധതിക്കാവശ്യമായ പണം കിഫ്ബി വഴിയാണ് അനുവദിക്കപ്പെട്ടത്. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോ പ്രദര്‍ശന വേളയില്‍ ആറ്റിങ്ങല്‍ എം.എല്‍.എ ബി.സത്യന്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വി.എസ്.പ്രദീപ്, ഡെപ്യൂട്ടി എച്ച്.എം. എസ്.സുമ, എസ്.എം.സി എക്‌സി.മെമ്പര്‍ ജയപ്രകാശ്, വാര്‍ഡ് മെമ്പര്‍ എന്‍.അജി എന്നിവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സന്നിഹിതരായിരുന്നു.
എന്നാല്‍, ആറ് അധ്യാപകര്‍ക്കും, പി.ടി.എ പ്രസിഡന്റിനും, ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പണികളിലേര്‍പ്പെട്ടിരിക്കുന്ന 4 തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കെട്ടിടത്തിന്റെ ഫലകം അനാഛാദന ചടങ്ങ് മാറ്റിവച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *