Breaking News

ഡെറിക് ഒബ്രിയാനെ തള്ളിവീഴ്ത്തി; വനിതാ എംപിക്കും മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ട്

ഹാത്രസിലേയ്ക്ക് പോകുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ്
എംപി ഡെറിക് ഒബ്രിയാനെയും സംഘത്തെയും പോലീസ് തടഞ്ഞപ്പോള്‍

ഹാത്രസ്(ഉത്തര്‍പ്രദേശ്): ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനായി പോയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ തള്ളിവീഴ്ത്തി യു.പി പോലീസ്. സംഘര്‍ഷത്തിനിടെ വനിതാ എംപിയെ കൈയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
എംപിമാരായ ഡെറിക് ഒബ്രിയാന്‍, പ്രതിമാ മണ്ഡല്‍, കക്കോലി ഘോഷ് തുടങ്ങിയവര്‍ ഹാത്രസിലേയ്ക്ക് കാല്‍നടയായി പോകുന്നതിനിടെയാണ് പോലീസ് തടഞ്ഞത്. യാത്ര തുടരാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ബലം പ്രയോഗിക്കുകയും ഡെറിക് ഒബ്രിയാനെ പോലീസ് തള്ളിവീഴ്ത്തുകയായിരുന്നു.
എന്നാല്‍ എംപിമാര്‍ക്കുനേരെ ബലപ്രയോഗം നടന്നിട്ടില്ലെന്ന് യുപി പോലീസ് അവകാശപ്പെട്ടു. ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണ്. വനിതാ പോലീസുകാര്‍ എംപിമാരോട് ഗ്രാമത്തിലേയ്ക്ക് കടക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല. തുടര്‍ന്ന് വനിതാ പോലീസുകാരാണ് എംപിമാരെ തടഞ്ഞതെന്നും ഹാത്രസ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *