
തിരുവനന്തപുരം: ഓര്‍ഡിനന്‍സിലൂടെ സി.ബി.ഐയുടെ അന്വേഷണം തടസ്സപ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അത് സി.ബി.ഐയെ ഭയന്നിട്ടാണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. കേന്ദ്ര ഏജന്‍സികളുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനാണ് സിപിഎമ്മിന്റെ തീരുമാനം.
ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന കാര്യവും ബാബ്റി മസ്ജിദ് കേസില്‍ സിബിഐ എടുത്ത സമീപനവും കേരളത്തില്‍ സ്വീകരിക്കുന്ന മറ്റ് സമീപനവും തുറന്ന് കാണിക്കാനാണ് തീരുമാനം. ഇവ രണ്ടും ചൂണ്ടിക്കാട്ടി ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞാല്‍ സിബിഐയുടെ ഉദ്ദേശമെന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.
അതുകൊണ്ടുതന്നെ സിബിഐയെ തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതില്ലെന്നാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ സര്‍ക്കാരിന് എന്തോ ഒളിക്കാനുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നും. അതിനാല്‍ സിബിഐയ്ക്കെതിരെ ശക്തമായ പ്രചാരണം നടത്തി മുന്നോട്ടുപോകാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.