Breaking News

ഗാന്ധിദര്‍ശനങ്ങള്‍ മാര്‍ഗ്ഗദീപമാവട്ടെയെന്ന് പ്രധാനമന്ത്രി; മാനവതയ്ക്ക് പ്രചോദനമെന്ന് രാഷ്ട്രപതി

151-മത് ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ന്യൂഡല്‍ഹി: 151-ാം ജയന്തിദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് ഭാരതം. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി.
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ഭാരതത്തിന്റെ തുടര്‍ന്നുള്ള പ്രയാണത്തിന് മാര്‍ഗ്ഗദീപമാവട്ടെ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിനെ നാം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകളില്‍നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെ- എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
മഹത്തായ ഈ രാജ്യത്തിന്റെ പേരില്‍ ഗാന്ധിജയന്തി ദിനത്തില്‍ ബാപ്പുവിന് ആദരം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നതായും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *