Breaking News

കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ചു; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കി

ന്യൂഡല്‍ഹി: കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായം പ്രകടിപ്പിച്ചതുകൊണ്ടുതന്നെ എല്ലാവരും പ്രതീക്ഷിച്ച തീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റേത്. കേരളത്തിന് പുറമേ തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഇലക്ഷന്‍ ഓഫിസര്‍മാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറം മീണ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടിയുടെ മരണത്തെതുടര്‍ന്നുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പിനെ സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്നതിനിടെയിലാണ് കോവിഡ് എത്തിയത്. ചവറയില്‍ വിജയന്‍പിള്ളയുടെ വേര്‍പാടും കോവിഡ് എത്തുന്നതിന് മുന്‍പായിരുന്നു. 2021 മേയ് 25നാണു പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുക.

About The Author

Beacon news is an online news portal from Kerala, India. Its serving online news broadcasting in India and abroad from Bangalore, Karnataka. Started in August 1 this Bangalore based news site has garnered a reputation for being a reliable and trustworthy news source in a very short time Our mission is to deliver the latest national and international news in an impartial and unbiased manner. We have a team of reporters dedicated to providing our readers with the latest news from around the world, the news we publish on our website is gathered by these correspondents.

Related posts

Leave a Reply

Your email address will not be published. Required fields are marked *