Breaking News

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: ആരോഗ്യ അടിന്തരാവസ്ഥയ്ക്ക് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരാവശ്യവുമായി ഐ.എം.എ രംഗത്തെത്തിയത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയതായും ഐ.എം.എ നേതൃത്വം വെളിപ്പെടുത്തി. സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇത് അനിവാര്യമാണെന്നും ഐ.എം.എ പറയുന്നു.
ആരോഗ്യപ്രവര്‍ത്തകരിലും രോഗവ്യാപനം അതിവേഗം വര്‍ദ്ധിക്കുന്നത് വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സംസ്ഥാനമൊട്ടാകെ രോഗവ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐ.എം.എ മുറിയിപ്പ് നല്‍കുന്നു.
നിലവില്‍ രാജ്യത്തുതന്നെ ഏറ്റവും തീവ്രമായ രോഗവ്യാപനം കേരളത്തിലാണ്. കഴിഞ്ഞ 7 ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റ് ദേശീയ മൂവിങ് ഗ്രോത്ത് റേറ്റിനേക്കാള്‍ വളരെ കൂടുതലാണ്. കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകലില്‍ കഴിഞ്ഞ 30 ദിവസങ്ങളിലെ രോഗികളുടെ വര്‍ദ്ധനവ് ഭയപ്പെടുത്തുന്നതാണ്.
ഈ നില തുടര്‍ന്നാല്‍ കേരളം കൈവിട്ടുപോകുമെന്നതിന്റെ സൂചനയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ പുറത്തുവന്നതും. കോവിഡ് വല്ലാതെ കൂടിയാല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സേവനത്തിന് പുറമേ സ്വകാര്യ ആശുപത്രികളുടെ സേവനം ഏര്‍പ്പെടുത്തിയാല്‍ക്കൂടി തികയില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *