അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പിനെ കടിപ്പിച്ചു കൊന്ന കേസില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. പാമ്പിനെ കൊത്തിച്ചത് സംബന്ധിച്ചാണ് നിലവില്‍ കസ്റ്റഡിയിലുള്ള ഭര്‍ത്താവ് സൂരജില്‍ നിന്ന് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ ഉത്രയുടെ ദേഹത്തേക്ക് ഇട്ടെങ്കിലും അത് കടിക്കുകയുണ്ടായില്ല. പിന്നീട് ഉത്രയുടെ കൈ ഉപയോഗിച്ച് ജാര് സൂരജ് പൊക്കി. ഈ സമയത്താണ് പാമ്പ് കൊത്തിയത്. പാമ്പിനെ ഒളിപ്പിച്ചയിടം, പാമ്പിനെ പിന്നീട് തല്ലിക്കൊന്ന് കുഴിച്ചിട്ട സ്ഥലം എന്നിവിടങ്ങളില്‍ സൂരജിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പിന് എത്തിച്ചത്.