റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു. പത്തനംതിട്ട തിരുവല്ല സ്വദേശി സിമി സുരേഷ് ആനന്ദ് (48) ആണ് ജിദ്ദയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആറ് ദിവസങ്ങളായി മഹജ്ര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അല്‍ ഹനൂഫ് കോണ്‍ട്രാക്ടിങ് കമ്പനിക്ക് കീഴില്‍ ശുചീകരണ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവും രണ്ട് മക്കളും നാട്ടിലാണ്. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 40 ആയി ഉയര്‍ന്നിട്ടുണ്ട്. 48 മണിക്കൂറിനിടെ യുവതിയടക്കം ആറു മലയാളികളുടെ മരണങ്ങളാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥിരീകരിച്ചത്. മലയാളികള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം ആവശ്യമാണെന്ന നിലപാടിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍.