
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ്
കൊച്ചി: കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്ററായ കൊച്ചി ചുള്ളിക്കലിലെ ഇ.വി.എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയുടെ മികവിൽ ജയിലർ 2 സിനിമയുടെ ആദ്യ പ്രദർശനത്തോടെയാണ് തിയേറ്റർ പ്രവർത്തനം തുടങ്ങിയത്.
ഒരാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത തിയേറ്റർ സമുച്ചയത്തിൽ 450 സീറ്റുകളുള്ള ഡോൾബി സിനിമാസ് സ്ക്രീനും 150 സീറ്റുകളുള്ള ഡോൾബി തിയേറ്ററുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യകാലത്ത് കൊച്ചി സൂയി എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിയേറ്റർ സമുച്ചയം പ്രമുഖ തിയേറ്റർ ഗ്രൂപ്പായ ഇ.വി.എം സിനിമാസ് ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു.

വൻ നിക്ഷേപത്തിൽ ഇ.വി.എം സിനിമാസിനായി ഡോൾബി ലബോറട്ടറീസ് ഒരുക്കിയ അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യ പ്രേക്ഷകർക്ക് വേറിട്ട സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. ഇന്ത്യയിലെ അഞ്ചാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ ഡോൾബി സിനിമാസ് തിയേറ്ററിന് കൊച്ചിയിലെ സിനിമാപ്രേമികളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചുവരുകൾ മുതൽ സീലിങ് വരെ വ്യാപിച്ചുകിടക്കുന്ന സ്ക്രീൻ, കൃത്യതയാർന്ന ശബ്ദവിന്യാസം, കാഴ്ചയ്ക്ക് തടസ്സമുണ്ടാകാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവയാണ് ഡോൾബി സിനിമാസ് സ്ക്രീനിന്റെ പ്രധാന സവിശേഷതകൾ.

ദൃശ്യങ്ങളുടെ വ്യക്തതയും ശബ്ദത്തിന്റെ മികവും സമന്വയിപ്പിച്ച് സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുകയാണ് ഈ സാങ്കേതിക വിദ്യയുടെ ലക്ഷ്യം. തിയേറ്ററിലെ പ്രദർശനങ്ങൾക്കുള്ള ടിക്കറ്റുകൾ ബുക്ക്‌മൈഷോ (BookMyShow) വഴി ബുക്ക് ചെയ്യാം. വരും ദിവസങ്ങളിൽ പ്രത്യേക ഓഫറുകളും സ്പെഷ്യൽ ഷോകളും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

