2023ലെ കൊലപാതകക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജുകുമാർ; കൊലപാതകം ആസൂത്രിതമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കടയ്ക്കാവൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ പേരാണം കല്ലുകടവ് ഐക്കര കാർത്തിക ഭവനിൽ കടകംപള്ളി ബിജു എന്നറിയപ്പെടുന്ന ബിജുകുമാർ (41) ആണ്കൊല്ലപ്പെട്ടത്. ആലംകോട് പാലാംകോണം ഭാസ്കർ കോളനിക്ക് സമീപം കരിമ്പാലച്ചിറയിലെ വയലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
ബിജുകുമാറിന്റെ തലയ്ക്കു പിന്നിൽ കഴുത്തിൻ്റെ ഭാഗത്ത് വെട്ടേറ്റ ആഴത്തിലുള്ള മുറിവുണ്ടെന്നും, കയ്യിലും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനമേറ്റ അടയാളങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.വിവിധ പോലീസ് സ്റ്റേഷനുകളിലായി 11ഓളം കേസുകളിൽ പ്രതിയായ ഇയാൾ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2023ൽ നടന്ന കൊലപാതകക്കേസിലും പ്രതിയായിരുന്നു.
വയലിൽ മൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചതി നെത്തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് ബിജുകുമാറാണെന്ന് തിരിച്ചറിഞ്ഞത്.കൊലപാതകവുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ സ്വദേശികളായ മഹി, മക്കു എന്നുവിളിക്കുന്ന മുകേഷ് എന്നിവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരുവരും ഒളിവിലാണെന്നാണ് വിവരം.

മഹിയുടെ പിതാവിനെ 2023ൽ കൊലപ്പെടുത്തിയ കേസിൽ ബിജുകുമാർ പ്രതിയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ബിജുകുമാറും ഇപ്പോൾ സംശയിക്കപ്പെടുന്നവരും സുഹൃത്തുക്കളായിരുന്നുവെന്നും കഴിഞ്ഞ നാലുമാസമായി ഒരുമിച്ചാണ് നടന്നിരുന്നതെന്നും പോലീസ് പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം ബിജുകുമാറും ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായും ഇതിനിടയിലാണ് കൊലപാതകം നടന്നതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണ്.
ഇരുചക്രവാഹനം കണ്ടെത്തി

കൊല്ലപ്പെട്ട ബിജുകുമാറിന്റെ ഇരുചക്രവാഹനം ആലംകോട്–പാലാംകോണം ഭാഗത്ത് ബൈപ്പാസ് നിർമാണം പുരോഗമിക്കുന്ന സ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തി.
ശാസ്ത്രീയ പരിശോധനാ വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണി ഐപിഎസ്, വർക്കല ഡിവൈഎസ്പി രമേശ് കുമാർ, കടയ്ക്കാവൂർ സിഐ പ്രൈജു, കടയ്ക്കാവൂർ എസ്എച്ച്ഒ സജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഒളിവിലുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …