Breaking News

കടയ്ക്കാവൂരിൽ ഒരു മാസത്തിലേറെയായി വഴിയരികിൽ സ്കൂട്ടർ; ദുരൂഹതയെന്ന് നാട്ടുകാർ

കടയ്ക്കാവൂർ: മീരാൻകടവ്–മാടൻനട റോഡരികിൽ ഒരു മാസത്തിലേറെയായി ഉടമസ്ഥനില്ലാതെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ. ടിവിഎസ് വെഗോ സ്കൂട്ടറാണ് KL 16 N 4139 എന്ന രജിസ്ട്രേഷൻ നമ്പറിൽ പ്രദേശത്തെ പൂക്കടയ്ക്ക് സമീപം കണ്ടെത്തിയത്.

രണ്ട് യുവാക്കൾ സ്കൂട്ടർ ഇവിടെ കൊണ്ടുവന്ന് വെച്ചതായാണ് പ്രദേശത്തെ വ്യാപാരികൾ പറയുന്നത്. ഇവരെ ഇതിനുമുമ്പ് പ്രദേശത്ത് കണ്ടിട്ടില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി.

ദിവസങ്ങളോളം കഴിഞ്ഞിട്ടും സ്കൂട്ടർ ഇവിടെനിന്ന് മാറ്റാത്തത് പ്രദേശവാസികളിലും വ്യാപാരികളിലും സംശയമുണ്ടാക്കിയിട്ടുണ്ട്. വാഹനം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തി വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *