
കരിങ്കൽ കഷണം കൊണ്ട് മുഖത്തും മൂക്കിലും ആക്രമണം; 19കാരൻ അറസ്റ്റിൽ
കല്ലമ്പലം: രാത്രി റോഡിൽ കിടന്നുറങ്ങിയയാളോട് റോഡിൽനിന്ന് മാറിക്കിടക്കാൻ ആവശ്യപ്പെട്ട യുവാവിന് ക്രൂരമർദ്ദനം. കല്ലമ്പലം കുടവൂർ പുതുശ്ശേരിമുക്ക് കൈപ്പടക്കോണം മൂന്ന് മുക്കിന് സമീപം വട്ടവിള വീട്ടിൽ ഗിരീഷ് (33) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്.
സംഭവത്തിൽ ഗിരീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസ് പുതുശ്ശേരിമുക്ക് സ്വദേശി കുന്നുവിള വീട്ടിൽ സുജിത്ത് (19)നെ അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നതനുസരിച്ച്, പുതുശ്ശേരിമുക്കിൽ റോഡിൽ കിടന്നുറങ്ങിയിരുന്ന സുജിത്തിനോട് ബൈക്കിലെത്തിയ ഗിരീഷ് റോഡിൽനിന്ന് മാറിക്കിടക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സുജിത്ത് ഗിരീഷിന് നേരെ പാഞ്ഞടുക്കുകയും റോഡിൽ കിടന്നിരുന്ന കരിങ്കൽ കഷണം ഉപയോഗിച്ച് മുഖത്തും മൂക്കിലും ആക്രമിക്കുകയുമായിരുന്നു.ആക്രമണത്തിൽ ഗിരീഷിന്റെ മുഖത്തും മൂക്കിന്റെ പാലത്തിലും അസ്ഥിക്ക് പൊട്ടലേറ്റു. മുഖത്തുണ്ടായ മുറിവിന് നാല് തുന്നലുകൾ ആവശ്യമായി വന്നതായും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി കല്ലമ്പലം പൊലീസ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

