
വർക്കല: ശ്രീ ഗണേശോത്സവം 2026ന് സെപ്റ്റംബർ 15ന് സമാപനം കുറിക്കും. ഗണേശോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഗണേശവിഗ്രഹങ്ങൾ സെപ്റ്റംബർ 15ന് വർക്കല പാപനാശം കടവിൽ നിമജ്ജനം ചെയ്യും.
രാവിലെ 10.30ന് ശാർക്കര ദേവി ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. വലിയകട, പുളിമൂട്, ചെറുവള്ളിമുക്ക്, ജി.എച്ച്.എസ്. വഴി ആറ്റിങ്ങൽ കിഴക്കേനാലുമുക്ക്, കച്ചേരിനട, ആലംകോട്, കല്ലമ്പലം, മരക്കടമുക്ക്, മൈതാനം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഘോഷയാത്ര പാപനാശം കടവിൽ എത്തിച്ചേരും.
വൈകുന്നേരം അഞ്ചുമുതൽ തിരുവനന്തപുരം നാദലയ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഗാനസന്ധ്യ നടക്കും. തുടർന്ന് 6.30ന് പാപനാശം ബീച്ചിൽ സാംസ്കാരിക സമ്മേളനം നടക്കും.
ശ്രീ ഗണേശോത്സവ സമിതി കേരളം ചെയർമാനും മുൻ അനർട്ട് ഡയറക്ടറുമായ ഡോ. എം. ജയരാജു സ്വാഗതം ആശംസിക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവനന്തപുരം ജില്ലാ വർക്കിംഗ് പ്രസിഡൻറ് ജോഷി ബാസു അധ്യക്ഷത വഹിക്കും. ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ബ്രഹ്മശ്രീ മാതാ അംബികാ ചൈതന്യമയി (ചിന്താമണി വാഗീശ്വരി മുകാംബികാ ആശ്രമം, ഗുഡല്ലൂർ, മൈസൂർ) ദീപപ്രകാശനം നിർവഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് രാജധാനി എൻജിനീയറിങ് ചെയർമാൻ ഡോ. ബിജു രമേശ് ഗണേശോത്സവ സന്ദേശം നൽകും.
ചടങ്ങിൽ എസ്.കെ. മിത്തൽ (അനിമൽ ബോർഡ്), വി.എച്ച്.പി. സംസ്ഥാന പ്രസിഡൻറ് വിജി തമ്പി, യോഗി ശിവൻ (ഇൻഡിമസി ആയുർവേദിക് റിസർച്ച്, പൂവത്തൂർ), സൂര്യവംശി ദേവസേനാപതി (അടൂർ അമ്മൂമ്മക്കാവ് സിദ്ധിധാത്രി ടെമ്പിൾ), അഡ്വ. ആർ. അനിൽകുമാർ, ബിജെപി ജില്ലാ പ്രസിഡൻറ് ആർ.എസ്. റെജികുമാർ, കൂട്ടിൽ രാജേന്ദ്രൻ, കെ. കൃഷ്ണകുമാർ (അയ്യാ വൈകുണ്ഠ സ്വാമി ട്രസ്റ്റ്), ബാബു, വക്കം അജിത്, ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി, രജീഷ് രാജ്, അനിൽ, കൊടുവഴന്നൂർ രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
പ്രവാസി രത്ന പുരസ്കാര വിതരണവും ചടങ്ങിന്റെ ഭാഗമായി നടക്കും. കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വക്കം അജിത്, ശ്രീ ഗണേശോത്സവ സമിതി പ്രസിഡൻറ് ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
തുടർന്ന് രാത്രി ഒമ്പതുമണിയോടെ വിവിധ മഠാധിപതികളുടെയും തന്ത്രിമുഖ്യന്മാരുടെയും നേതൃത്വത്തിൽ ഗണേശവിഗ്രഹങ്ങളുടെ നിമജ്ജന ചടങ്ങുകൾ നടക്കും.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …